വൈദ്യുതി മേഖലയിലെ ആസൂത്രണം: മാറ്റങ്ങൾ നിർദേശിച്ച്​ കരട്​ റഗുലേഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ, വിതരണ മേഖലകളിൽ നിലവിലെ രീതികളിൽ മാറ്റങ്ങൾ നിർദേശിക്കുന്ന ​കരട്​ ചട്ടത്തിന്​ (റിസോഴ്​സ്​ അഡിക്വസി റഗുലേഷൻ-202​​6) റഗുലേറ്ററി കമീഷൻ ​രൂപംനൽകി. പരമ്പരാഗത വൈദ്യുതോൽപാദന, പ്രസരണ, വിതരണ രീതികളിൽനിന്ന്​ ഊർജ മേഖല മാറുന്ന സാഹചര്യങ്ങൾകൂടി പരിഗണിച്ചാണ്​ കരട്​ തയാറാക്കിയത്​.

വൈദ്യുതി വാങ്ങൽ കരാറുകൾ, സ്​റ്റേറ്റ്​ ലോഡ്​ ഡെസ്​പാച്ച്​ സെന്‍ററുമായി ബന്ധപ്പെട്ട്​ പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കരട്​ ചട്ടത്തിൽ ഫെബ്രുവരി 25ന്​ കമീഷൻ തെളിവെടുപ്പ്​ നടത്തും. തുടർന്നാവും അന്തിമചട്ടം പ്രസിദ്ധീകരിക്കുക. കെ.എസ്​.ഇ.ബി നടത്തുന്ന വൈദ്യുതി വാങ്ങലുകൾ, വിവിധ കരാറുകളുടെ വിവരങ്ങൾ തുടങ്ങിയവ കൂടുതൽ സുതാര്യമാക്കാനുള്ള നിർദേശങ്ങളും കരടിലുണ്ട്​.

കൃത്യമായ ആസൂത്രണത്തിനും നിർവഹണത്തിനുമയി ‘മൾട്ടി ഡിസിപ്ലിനറി സെൽ’ രൂപവത്കരിക്കൽ, എ.ഐ അധിഷ്ഠിത സേവനങ്ങൾ ​പ്രയോജനപ്പെടുത്തൽ എന്നിങ്ങനെ പരിഷ്കാരങ്ങളും ചൂണ്ടിക്കാട്ടുന്നതാണ്​ കരട്​.

Tags:    
News Summary - Planning in the electricity sector: Draft regulation proposing changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.