കൃ​ഷ്​​ണ​ദാ​സി​ന്​ ജാ​മ്യം

കൊച്ചി: ലക്കിടി േലാ കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ പാമ്പാടി നെഹ്‌റു കോളജ് ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. റിമാൻഡിലായ കൃഷ്ണദാസിനെ ഉടൻ ജാമ്യത്തിൽ വിടാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചു. ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. നടപടിക്രമങ്ങളിൽ തുടർച്ചയായി വീഴ്ചയും ചട്ടലംഘനവും നടത്തിയും അൽപംപോലും സാമാന്യബുദ്ധി ഉപയോഗിക്കാതെയുമായിരുന്നു അന്വേഷണവും അറസ്റ്റുചെയ്യലുമെന്ന് വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ചു. 

പരാതിക്കാര​െൻറ മൊഴിയിലെ വൈരുധ്യം സാമാന്യബോധമുള്ള പൊലീസുകാർക്കെല്ലാം ബോധ്യമാകുമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായില്ലെന്നാണ് വ്യക്തമാകുന്നത്. ഷഹീറിനെ മർദിക്കുന്നതിനും മറ്റും ദൃക്സാക്ഷികളെന്ന നിലയിലാണ് ചില സാക്ഷികൾ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഇവരും സംഭവത്തിൽ ഉൾപ്പെട്ടതായി മറ്റു ചില സാക്ഷിമൊഴികളിൽ പറയുന്നു. കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്യണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെ ശരിയല്ലാത്ത രീതി അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ചെന്ന് വ്യക്തമാണ്. ഹരജിക്കാര​െൻറ നിയമപരമായ അവകാശങ്ങളെല്ലാം നിഷേധിക്കണമെന്ന ബോധപൂർവമായ ലക്ഷ്യത്തോടെയായിരുന്നു അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥ​െൻറ നടപടികളെ നിഷ്കളങ്കമെന്ന് കരുതാനാവില്ല.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മാർച്ച് 13നാണ് ചുമതലയേറ്റത്. മാർച്ച് 20 വരെ വ്യക്തമായ അന്വേഷണം നടത്തുകയോ മതിയായ തെളിവുകൾ ശേഖരിക്കുകയോ ചെയ്യാതെ അറസ്റ്റ് ചെയ്തശേഷം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയാണ് ചെയ്തത്. ഇങ്ങനെ നീതിരഹിതമായി പ്രവർത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്ക് മാത്രമല്ല, കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനും തടസ്സമില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉത്തരവിൽ ശിപാർശ ചെയ്തിട്ടില്ല.

Tags:    
News Summary - p.krishnadas get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.