Posted On
date_range Updated On
date_range അനാരോഗ്യം: പി.കെ ശശി എം.എൽ.എ പൊതുപരിപാടി റദ്ദാക്കി
പാലക്കാട്: ലൈംഗിക പരാതിയിൽ ആരോപണ വിധേയനായ ഷൊർണൂർ എം.എൽ.എ പി.കെ ശശി പൊതുപരിപാടി റദ്ദാക്കി. വൈകിട്ട് മൂന്നു മണിക്ക് ചെർപ്പുളശേരിയിൽ നടക്കേണ്ട സ്കൂൾ ബസ് ഉൽഘാടന ചടങ്ങാണ് ഉപേക്ഷിച്ചത്. അനാരോഗ്യത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം തനിക്കെതിരെ ആരോപണം തള്ളിയ പി.കെ. ശശി മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പരാതിയെ ‘കമ്യൂണിസ്റ്റ് ആരോഗ്യ’ത്തോടെ നേരിടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാൻ പി.കെ. ശശിയോട് സി.പി.എം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.