Posted On
date_range Updated On
date_range യു.പിയിൽ നടക്കുന്നത് ഭീകര തേർവാഴ്ച; സി.എ.എയെ എതിർക്കുന്നവരുമായി ചർച്ച -കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഭീകര തേർവാഴ്ചയാണ് യു.പിയിൽ പൊലീസ് നടത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സമരത്തെ അടിച്ചമർത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ, സമരത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എയെ എതിർക്കുന്ന കക്ഷികളുമായി ചർച്ചക്ക് തയാറാണ്. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന ആരുമായും സഹകരിക്കും. നിയമഭേദഗതിയെ എതിർക്കുന്ന എൻ.ഡി.എയിലെ മറ്റുകക്ഷികളുമായി ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
നിയമഭേദഗതിക്കെതിരായി പ്രതിഷേധം ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം ഉത്തർപ്രദേശിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.