ഏതെങ്കിലും ജഡ്ജിമാർക്കു ‘തലയില്ലെ'ന്ന് കരുതി ശബരിമല വിധി നടപ്പാക്കണോ -പി.കെ. ബഷീർ

കാസർകോട്: ഏതെങ്കിലും ജഡ്ജിമാർക്കു ‘തലയില്ലെ'ന്ന് കരുതി എല്ലാംകൂടി മനുഷ്യനു നടപ്പാക്കാൻ പറ്റുമോയെന്ന്​ പി.കെ. ബഷീർ എം.എൽ.എ. മഞ്ചേശ്വരം ഉദ്യാവറിൽ കഴിഞ്ഞദിവസം മുസ്‍ലിം യൂത്ത് ലീഗി​​​​​​​​െൻറ യുവജനയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാരെ വിധി പറഞ്ഞെന്നു വിചാരിച്ചു പേടിക്കേണ്ട, കുറച്ചൊക്കെ സ്വന്തം അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയാത്തതിനാ‌ലാണ് ഇത്രയും പ്രശ്നമുണ്ടായത്​. കെ.എം. ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ വിധിയിലെ കള്ളക്കളി പുറത്തുകൊണ്ടുവരും. ബുധനാഴ്ച കഴിഞ്ഞ്​ കെ.എം. ഷാജി നിയമസഭയിലുണ്ടാകും. സി.പി.എമ്മിന് എന്നാണ്​ കോടതിയോടു സ്നേഹം തോന്നിത്തുടങ്ങിയതെന്നും അ​ദ്ദേഹം ചോദിച്ചു.

Full View
Tags:    
News Summary - PK Basheer MLA's Remark on Sabarimala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.