തൃശൂർ: കേരള ചരിത്രത്തിലും മലയാള സാഹിത്യത്തിലും പുതുവഴികൾ അന്വേഷിച്ച എഴുത്തുകാരൻ പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സാഹിത്യ അക്കാദമി 20-ന് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ ശതാബ്ദിസമ്മേളനവും സെമിനാറും സംഘടിപ്പിക്കുന്നു. നിരൂപകന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തന്‍റെ എഴുത്തിനെയും അന്വേഷണങ്ങളെയും വിലയിരുത്തുന്നു.
ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന സെമിനാറില്‍ ഡോ.എന്‍. രേണുകയുടെ അധ്യക്ഷത വിഹിക്കും. ‘പി.കെ. ബാലകൃഷ്ണന്‍ എന്ന നിരൂപകന്‍’ പ്രഫ.എം. തോമസ് മാത്യു, ‘പി.കെ. ബാലകൃഷ്ണന്‍ നോവലിസ്റ്റ് എന്ന നിലയില്‍’ ഇ.പി. രാജഗോപാലന്‍, ‘കേരളചരിത്രവും ജാതിചരിത്രവും പി.കെ. ബാലകൃഷ്ണന്റെ വിശകലനത്തില്‍’ ഡോ. ടി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
വൈകീട്ട് 4.30ന് നടക്കുന്ന ശതാബ്ദിസമ്മേളനം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷത വഹിക്കും. ഡോ.ആര്‍. പാര്‍വ്വതീദേവി മുഖ്യപ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, ജോഷി ഡോണ്‍ബോസ്കോ, അഡ്വ. അശോക് എം. ചെറിയാന്‍, കെ. രാധാകൃഷ്ണന്‍, ആര്‍. നിഷാദ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
എറണാകുളം പബ്ലിക് ലൈബ്രറി, പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖലാകമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിക്കുന്നത്. മാധ്യമം ദിനപ്പത്രത്തിന്‍റെ ആദ്യ എഡിറ്റായിരുന്നു പി.കെ ബാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.