Posted On
date_range Updated On
date_range ജോസ് കെ. മാണി പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം -പി.ജെ ജോസഫ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ജോസ് കെ. മാണിയെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല. ജോസിന് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണെന്ന് ജോസഫ് പറഞ്ഞു.
പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിെൻറ ഭാഗമായി കേരള കോൺഗ്രസ് പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.