നീതിയുക്തമായ തീരുമാനം പ്രതീക്ഷിക്കുന്നു -ജോസഫ്​

തൊടുപുഴ: പാർട്ടിയിൽനിന്ന്​ നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി കേരള കോൺഗ്രസ്​ വർക ്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​ പറഞ്ഞു. പുറപ്പുഴയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട്​ സംസാരിച്ച അദ്ദേഹം താൻ ശുഭാപ് ​തിവിശ്വാസക്കാരനാണെന്നും വ്യക്തമാക്കി.

കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കേട്ടുകേൾവിയില്ലാത്ത തരത്തിലായി. ഇത് അസാധാരണമായ തീരുമാനം കൂടിയാണ്. യു.ഡി.എഫ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഭാവി കാര്യങ്ങൾ തീരുമാനിക്കും. പാർട്ടി തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം തേടിയിരുന്നു. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചതോടെയാണ് തോമസ് ചാഴികാടന് നറുക്കുവീണത്.

Tags:    
News Summary - PJ Joseph on Candidate Kottayam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.