പിറവം പള്ളി: സർക്കാർ കൂടുതൽ സമയം തേടി

കൊച്ചി: പിറവം സ​െൻറ് മേരീസ് വലിയ പള്ളിയുമായി ബന്ധപ്പെട്ട ചാപ്പലുകളു​ടെ ഉടമസ്​ഥത സംബന്ധിച്ച്​ അറിയിക്കാൻ സർക്കാർ ഹൈകോടതിയോട്​ കൂടുതൽ സമയം തേടി. പള്ളിയുടെ ആസ്​തികളും ചാപ്പലുകളും ആരുടെ കൈവശമാണെന്ന്​ ഒരാഴ്​ചക്കകം അറിയിക്കാൻ എറണാകുളം ജില്ല കലക്​ടർക്ക്​ ഒക്​ടോബർ ഒന്നിന്​ ഹൈകോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ, ബുധനാഴ്​ച കേസ്​ പരിഗണിക്കവേ പള്ളിക്ക്​ കീഴിൽ 11 ചാപ്പലുകളുണ്ടെന്ന്​ അറിയിച്ച കലക്​ടർ മറ്റ്​ വിവരങ്ങൾ ലഭ്യമാക്കാൻ കൂടുതൽ സമയം തേടുകയായിരുന്നു. പള്ളിയും പരിസര പ്രദേശങ്ങളും സമാധാനാന്തരീക്ഷത്തിലാണെന്നും അറിയിച്ചു. തുടർന്ന്​ കേസ്​ വീണ്ടും വ്യാഴാഴ്​ച പരിഗണിക്കാൻ ജസ്​റ്റിസ്​ എ. എം. ഷഫീഖ്​, ജസ്​റ്റിസ്​ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ മാറ്റി.

സുപ്രീം കോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചി​െൻറ പരിഗണനയിലുള്ളത്.

Tags:    
News Summary - Piravom Church Issue -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.