പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; പള്ളിക്ക് പുറത്ത് പ്രതിഷേധം

പിറവം: പിറവം പള്ളിയിൽ ഓർത്തഡോക്​സ്​ വിഭാഗത്തിന്​ ആരാധന നടത്താൻ അനുമതി നൽകി​െകാണ്ടുള്ള സുപ്രീംകോടതി വിധി ന ടപ്പിലാക്കി. ഞായറാഴ്​ച രാവിലെ ആരാധനക്കായി ഓർത്തഡോക്​സ്​ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചു. കനത്ത സുരക്ഷയിലാണ ്​ ഓർത്തഡോക്​സ്​ സഭയുടെ ആരാധന നടക്കുന്നത്​. പ്രകോപനമുണ്ടാക്കരുതെന്ന്​ ഓർത്തഡോക്​സ്​ വിഭാഗത്തിന്​ പൊലീസ്​ നിർദേശം നൽകിയിട്ടുണ്ട്​.

അതേസമയം, പിറവം പള്ളിയിൽ ഓർത്തഡോക്​സ്​ സഭാ വിശ്വാസികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച്​ യാക്കോബായ വിഭാഗം റോഡിൽ കുർബാന നടത്തുകയാണ്​. സമാധാനപരമായാണ്​ നിലവിൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം നടക്കുന്നത്​. മുമ്പ്​ ഓർത്തഡോക്​സ്​ വിഭാഗം ആരാധനക്ക്​ എത്തിയപ്പോൾ യാക്കോബായ വിഭാഗം വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

ജില്ല കലക്​ടർ നിയന്ത്രണം ​ഏറ്റെടുത്ത പിറവം പള്ളിയിൽ തൽസ്​ഥിതി തുടര​ട്ടെയെന്ന്​ ഹൈകോടതി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. കുർബാനയിൽ മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്കും 1934ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്കും (ഓർത്തഡോക്​സ്​ വിഭാഗം) മാത്രം പ്രവേശനം അനുവദിക്കാനും ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ്​ ഇന്ന്​ ഓർത്തഡോക്​സ്​ വിശ്വാസികൾ ആരാധനക്കായി പള്ളിയിൽ എത്തിയത്​.

Tags:    
News Summary - Piravom church issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.