െകാച്ചി: പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്ന് അപ്രതീക്ഷിതമായി ഹൈകോടതിയുടെ നാലാം ബെഞ്ചും പിൻമാറി. ജസ്റ്റ ിസ് കെ. ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് കേസ് കേൾക്കുന്നതിൽ നിന്ന് ചൊവ്വാഴ്ച ഒഴിവായ ത്. നേരത്തെ മൂന്ന് ഡിവിഷൻ ബെഞ്ചുകൾ കൈയൊഴിഞ്ഞ കേസ് നാലാം ബെഞ്ചിെൻറ പരിഗണനക്കെത്തിയെങ്കിലും തങ്ങളും പിൻമാറു ന്നതായി ബെഞ്ച് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് ഇൗ ബെഞ്ചിേൻറയും പിൻമാറ്റം. ഹരജികൾ ഇനി ഏത് ബെഞ് ചിലാകും വരികയെന്നത് ചീഫ് ജസ്റ്റിസ് തീരുമാനിച്ച് നിർദേശം രജിസ്ട്രിക്ക് കൈമാറും.
പിറവം സെൻറ് മേരീസ് പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ ഒത്തുതീർക്കാൻ സമാധാനപരമായ ശ്രമങ്ങൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ പക്ഷവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് പി. ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർ ആദ്യം കേൾക്കാൻ തയാറായെങ്കിലും പിന്നീട് ഒഴിവായി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കേസിൽ കക്ഷി ചേരാൻ എത്തിയ ഒരു ഹർജിക്കാരൻ വ്യക്തമാക്കിയതോടെയാണ് 2018 ഡിസംബർ 11 ന് ബെഞ്ച് കേസ് ഒഴിഞ്ഞത്.
തുടർന്ന് കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഡിസംബർ 21ന് പിൻമാറി. ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസുകളിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഹരജി പരിഗണനക്കെത്തിയത് ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണനക്കെടുത്തപ്പോൾ തന്നെ കാരണം കാണിക്കാതെ ഇൗ ബെഞ്ച് ഒഴിവായി. പിന്നീടാണ് നാലാം ബെഞ്ചിന് കേസ് വിട്ടതും ആ ബെഞ്ചും കേസ് കേൾക്കുന്നതിൽ നിന്ന് പിൻവാങ്ങിയതും.
നിലവിൽ ഒമ്പത് ഡിവിഷൻ ബെഞ്ചുകളാണ് കേരള ഹൈകോടതിയിൽ ഉള്ളത്. ശേഷിക്കുന്ന ഡിവിഷൻ ബെഞ്ചുകളിലൊന്നിെൻറ പരിഗണനക്കാവും ഇനി വിഷയം എത്തുക. ഇൗ ഹരജികൾ പരിഗണിക്കാൻ സന്നദ്ധരായ ജഡ്ജിമാരെ ഉൾപ്പെടുത്തി പ്രത്യേക ബെഞ്ച് രൂപവത്കരിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.