സര്‍ക്കാര്‍ ജനങ്ങളുടേതാണ്, ഓര്‍മവേണം –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് എല്‍.ഡി.എഫാണെങ്കിലും അത് ജനങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടികളും തീരുമാനങ്ങളും ജനങ്ങള്‍ക്കുവേണ്ടിയാകണം. അവിടെ വ്യക്തിപരമായോ രാഷ്ട്രീയമായോ ഉള്ള ഇടപെടലുകള്‍ക്ക് സ്ഥാനമില്ല.

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തിലായിരുന്നു പിണറായിയുടെ ഈ ഓര്‍മപ്പെടുത്തല്‍. അഴിമതി ഒരുകാരണവശാലും പാടില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് താഴത്തെട്ട് മുതല്‍ മേലറ്റംവരെ അടിമുടി അഴിമതിയായിരുന്നു. അതില്‍ പൊറുതിമുട്ടിയാണ് ജനങ്ങള്‍ എല്‍.ഡി.എഫിനെ തെരഞ്ഞെടുത്ത്. ആ ഓര്‍മ പേഴ്സനല്‍ സ്റ്റാഫിനുണ്ടാകണം. വിവിധ ഓഫിസുകളില്‍ ബാഗും തൂക്കി ഇപ്പോഴും ചിലര്‍ നടക്കുന്നു.

ഇവര്‍ പരാതിക്കാരെയും കൂട്ടിയാകും ഓഫിസിലത്തെുക. ഇത്തരക്കാര്‍ ഇടനിലക്കാരായാണ് പ്രവര്‍ത്തിക്കുന്നത്. പരാതിക്കാരെ പുറത്തുനിര്‍ത്തി ഇടനിലക്കാര്‍ മന്ത്രി ഓഫിസുകളില്‍ കയറും. പരാതിക്കാര്‍ കാണെ പേഴ്സനല്‍ സ്റ്റാഫുകളോട് കാര്യങ്ങള്‍ സംസാരിക്കും. പുറത്തുനില്‍ക്കുന്നവരോട് അകത്ത് ‘ഡീല്‍’ നടന്നതായി പറയും. സ്വാഭാവികമായി നടത്തിയെടുക്കാവുന്ന കാര്യത്തിന് അവര്‍ പണംകൈപ്പറ്റും. ഇത്തരക്കാരെ മാറ്റിനിര്‍ത്തണം. സുഹൃത്തുക്കളും ഉദ്യോഗസ്ഥരും പാരിതോഷികങ്ങള്‍ തരുമ്പോള്‍ അവര്‍ക്ക് മറ്റ് താല്‍പര്യങ്ങളുണ്ടാകുമെന്ന് ഓര്‍ക്കണം. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തന്നാല്‍പോലും അവര്‍ക്ക് മറ്റുദ്ദേശ്യങ്ങളുണ്ടാവും. പരാതിക്കാരോട് മാന്യമായും സൗമ്യമായും പെരുമാറണം. എങ്ങനെ ഒരുകാര്യം നടപ്പാക്കാതിരിക്കാം എന്ന തരത്തില്‍ ഫയലുകള്‍ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. ഈ അവസ്ഥ മാറണം. ജീവനക്കാരുടെ നിയമന, സ്ഥലംമാറ്റകാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡം കൊണ്ടുവരും. ഇപ്പോള്‍ നിലനില്‍ക്കുന്ന ‘അവ്യവസ്ഥ’ അവസാനിപ്പിക്കും.

പേഴ്സനല്‍ സ്റ്റാഫ് കൃത്യനിഷ്ഠ പാലിക്കണം. പുറത്തുപോയാല്‍ എന്തിനാണ്, എവിടെയാണ് പോകുന്നതെന്ന് രേഖപ്പെടുത്തണം. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പഠിക്കണം. ഇതിന്‍െറ സാധ്യത സംസ്ഥാനത്തിന് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇതിനായി പദ്ധതികള്‍ തയാറാക്കണം.

 

News Summary - pinrayi vijayan speech on personal staff meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.