പിണറായിയുടെ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല, ജനം വിലയിരുത്തട്ടെ; അഴിമതിക്കെതിരെ പോരാട്ടം തുടരും -ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സർട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധർമം നിർവഹിച്ചു. സ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.

കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച്​ ഹൈക്കമാൻഡ്​ തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നൽകും. പ്രതിസന്ധിഘട്ടങ്ങളിൽ ശക്​തമായി മുന്നോട്ട്​ നയിക്കാൻ വി.ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോൺ​ഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെയാണ്​ അറിയിച്ചത്​. ഹരിപ്പാ​ട്ടെ ജനങ്ങൾക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

Tags:    
News Summary - Pinarayi's certificate not required; Chennithala says fight against corruption will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.