വിദ്യാർഥി രാഷ്​ട്രീയം ഭരണഘടനാപരമായ അവകാശം -മുഖ്യമന്ത്രി

കണ്ണൂർ: വിദ്യാർഥി രാഷ്​ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അത് വേണ്ടെന്നുപറയാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവകലാശാല ഇ.കെ നായനാർ ചെയർ ഫോർ പാർലമ​െൻററി അഫയേഴ്സ്​ താവക്കര കാമ്പസിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ പാർലമ​െൻററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും’ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടവകാശമുള്ള രാജ്യമാണ് നമ്മുടേത്. 18 വയസ്സ് കഴിഞ്ഞവർ സംഘടിക്കാൻ അവകാശമില്ലാത്തവരാണെന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്തതാണ്​. ഇവിടെയാണ് വിദ്യാർഥികളുടെ രാഷ്​ട്രീയ പ്രശ്നവും ഉയർന്നുവരുന്നത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങൾക്കും മുന്നോട്ടുവെക്കുന്നുണ്ട്.

ആ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാണ് നമുക്ക് കഴിയേണ്ടത്. രാജ്യത്തി​െൻറ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കിൽ ജനാധിപത്യപരമായ പ്രവർത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തിൽതന്നെ സ്വായത്തമാക്കാനുതകുന്ന സംവിധാനമുണ്ടാകണം. സ്​കൂൾ, കോളജ് തലങ്ങളിൽ ജനാധിപത്യ പ്രവർത്തനത്തി​െൻറ സാധ്യത വികസിപ്പിക്കൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്. ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കേണ്ടതാണ്. ഒരു വനിത ഏറക്കാലം പ്രധാനമന്ത്രിയായ രാജ്യത്ത് വനിത സംവരണ ബിൽ കീറാമുട്ടിയായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - Pinarayi Vijayan's speech to Student Politics -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.