തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഫീസ് കുത്തനെ കൂട്ടിയ സംസ്ഥാനസർക്കാർ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. പ്രതിപക്ഷ നേതാവായിരിക്കെ 2014 സെപ്തംബർ 18ന് ‘അധികാരം എന്നത് കൊള്ളയ്ക്കുള്ള ലൈസൻസ് അല്ല’ എന്ന തലക്കെട്ടിൽ പിണറായി വിജയൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ അസാധാരണ നികുതിവര്‍ധന അടിച്ചേല്‍പ്പിച്ച് അധിക നികുതിയായി 4000 കോടി കൊള്ളയടിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു. വെള്ളക്കരം 60 ശതമാനം കൂട്ടിയതിനും ഭൂനികുതി കുത്തനെ കൂട്ടിയതിനുമെതിരെയാണ് പോസ്റ്റ്. ‘പുതിയ മാറ്റത്തിലൂടെ പഞ്ചായത്തുകളില്‍ 20 സെന്റിനു മുകളില്‍ ഭൂമിയുള്ളവര്‍ക്കും മറ്റിടങ്ങളില്‍ മുഴുവന്‍ ആളുകള്‍ക്കും ഇരട്ടിയിലധികം ഭൂനികുതി നല്കണം. തെങ്ങ്, കവുങ്ങ്, റബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതി കുത്തനെ കൂട്ടി. ജനന-മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി റവന്യു വകുപ്പില്‍നിന്നു വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് ഉള്‍പ്പെടെ കുത്തനെ വര്‍ധിക്കും. ഇതിലൂടെ മാത്രം 369 കോടി രൂപയുടെ കൊള്ളയാണ് ഉണ്ടാവുക. ബജറ്റിൽ പോലും ഇത്രവലിയ നികുതി നിർദേശം ഉണ്ടാകാറില്ല. നിയമസഭയും ജനാധിപത്യത്തെയും വെല്ലുവിളിച്ചു ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ’ എന്നും പോസ്റ്റിൽ പറയുന്നു.
ഇതിനുതാഴെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കമന്റുമായി രംഗത്തെത്തിയത്. 10,000ത്തോളം പേരാണ് പോസ്റ്റിന് റിയാക്ഷനിട്ടത്. ഇതിൽ, 4200 ഓളം പേർ ലൈക്ക് ചെയ്തപ്പോൾ 5500ഓളം പേർ പരിഹാസ രൂപേണ സ്മൈലീസ് ഇട്ടു.
‘അധികാരം എന്നത് കൊള്ളയടിക്കാനുള്ള ലൈസൻസല്ല 😂🙏’ എന്നായിരുന്നു ടി. സിദ്ദീഖ് എം.എൽ.എയുടെ കമന്റ്. ‘പാർട്ടി സെക്രട്ടറി വിജയൻ സാർ എത്ര നല്ല മനുഷ്യൻ’ ‘എന്റെ സാറേ കണ്ടാമൃഗം തോറ്റു പോവും’ ‘ഉമ്മൻ ചാണ്ടി രാജി വെകണം എന്നാണ് ഒരിത് !’ ‘നിലപടിന്റെ രാജകുമാരാ 😘😘😘😘 ഇനിയുമുണ്ടോ ഇത് പോലോത്ത നിലപാടുകൾ.’ ‘ഉളുപ്പില്ലായ്മയുടെ പര്യായമായി അടുത്ത വർഷത്തെ പാഠ പുസ്തകത്തിൽ ക്യാപ്റ്റന്റെ പേര് ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ 🥰❤️’ ‘എല്ലാം തിരിച്ചു #₹##കുത്തുകയാണല്ലോ 😁’ ‘അങ്ങനെ പറഞ്ഞു കൊടുക്ക് സഖാവേ.. ഇപ്പോ നികുതിയൊക്കെ കുറച്ചതോണ്ട് ഒരു ആശ്വാസം ഉണ്ട്’ എന്നിങ്ങനെ പോകുന്നു മറ്റുകമന്റുകൾ.
അധികാരം എന്നത് കൊള്ളയ്ക്കുള്ള ലൈസൻസ് അല്ല.
കൃത്രിമമായി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ അസാധാരണ നികുതിവര്‍ധന അടിച്ചേല്‍പ്പിച്ച് അധിക നികുതിയായി 4000 കോടി കൊള്ളയടിക്കുകയാണ്. വെള്ളക്കരം 60 ശതമാനം കൂട്ടി
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വേര്‍തിരിവില്ലാതെ നിലവിലുണ്ടായിരുന്ന ഭൂനികുതി വേര്‍തിരിച്ച് കുത്തനെ കൂട്ടി. പുതിയ മാറ്റത്തിലൂടെ പഞ്ചായത്തുകളില്‍ 20 സെന്റിനു മുകളില്‍ ഭൂമിയുള്ളവര്‍ക്കും മറ്റിടങ്ങളില്‍ മുഴുവന്‍ ആളുകള്‍ക്കും ഇരട്ടിയിലധികം ഭൂനികുതി നല്കണം.
തെങ്ങ്, കവുങ്ങ്, റബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതി കുത്തനെ കൂട്ടി.
ജന-മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി റവന്യു വകുപ്പില്‍നിന്നു വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് ഉള്‍പ്പെടെ കുത്തനെ വര്‍ധിക്കും. ഇതിലൂടെ മാത്രം 369 കോടി രൂപയുടെ കൊള്ളയാണ് ഉണ്ടാവുക.
ബജറ്റിൽ പോലും ഇത്രവലിയ നികുതി നിർദേശം ഉണ്ടാകാറില്ല. നിയമസഭയും ജനാധിപത്യത്തെയും വെല്ലുവിളിച്ചു ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.