തിരുവനന്തപുരം: അന്വേഷണ ഏജൻസികളുടെ അന്വേഷണ കാര്യത്തിൽ ഇടപെടില്ലെന്നും മുൻ സർക്കാറിെൻറ കാലത്ത് നടന്ന അഴിമതികളോട് വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ കൈക്കൊണ്ടുവരുന്നത്. നിയമം നിയമത്തിെൻറ വഴിക്കു പോകും എന്ന് പറയുകയല്ല, അതു പ്രായോഗികമാക്കുകയാണ് ഇൗ സർക്കാറിെൻറ ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകാലത്തെ അഴിമതികേളാട് വിട്ടുവീഴ്ചയില്ല. ഇതുസംബന്ധിച്ച അന്വേഷണങ്ങളുടെ വേഗം കൂട്ടാൻ മാത്രമാണ് നിർദേശം നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്രയും പെെട്ടന്ന് സംസ്ഥാനത്ത് മദ്യനയം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് നയം പ്രഖ്യാപിക്കാൻ കഴിയാതെ പോയത്. കഴിഞ്ഞസർക്കാറിെൻറ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങൾ സംബന്ധിച്ച് പരിേശാധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിൽ ചില പരിശോധനകൾ നടന്നുവരുകയാണ്. മാധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള തർക്കം പരിഹരിക്കപ്പെടേണ്ടതാണ്. ഇതുസംബന്ധിച്ച് താൻ അഭിഭാഷക പ്രതിനിധികളോട് സംസാരിച്ചു. രണ്ടുകൂട്ടരും വിഷയം ചർച്ച ചെയ്ത് പരിഹരിക്കണം. ഇൗ സർക്കാറിെൻറ കാലത്ത് എല്ലാവർക്കും വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരദേശ ഹൈവേക്കു വേണ്ടി 6500 കോടിയും മലയോര ഹൈവേക്കു വേണ്ടി 3400 കോടി രൂപയുമാണ് െചലവഴിക്കാൻ പോകുന്നത്.
മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വലിയ പദ്ധതികൾ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്നുള്ള പദ്ധതിയാണിത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലത്. പ്രധാനമന്ത്രി വരില്ലെന്ന് അറിയിച്ചാൽ മാത്രമേ ഉദ്ഘാടന കാര്യത്തിൽ മാറ്റമുണ്ടാകൂ. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാർ രാഷ്ട്രീയ നിലപാടെടുക്കുന്നതിൽ വിേയാജിപ്പുണ്ട്. എന്ന് കരുതി എപ്പോഴും സംഘർഷമില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നല്ലനിലയിൽ സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.