'ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം'

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ. വിജിലൻസ് ഡയറക്ടർക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ജേക്കബ് തോമസിനെതിരായ കേസിൽ സി.ബി.ഐ സ്വീകരിച്ച നിലപാടിൽ അസ്വാഭാവികതയുണ്ട്. ചില അധികാര കേന്ദ്രങ്ങളാണ് സി.ബി.ഐ നടപടിക്ക് പിന്നിൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ല. ജേക്കബ് തോമസിന് പുകച്ച് പുറത്തുചാടിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ജേക്കബ് തോമസ് തുടരുന്നതിൽ എതിർപ്പുള്ളവരാണ് ഇതിന് പിന്നിൽ. അതുകൊണ്ടാണ് എ.ജി ഈ കേസിൽ ഹാജരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ തെറ്റു പറ്റിയിട്ടുണ്ട്. ഇതേക്കുറിച്ച കെ.എം എബ്രഹാമിന്‍റെ പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Tags:    
News Summary - pinarayi vijayan supports viglance director jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.