തിരുവനന്തപുരം: തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണേൻറത് ഉചിതമായ നട പടിയായിരുെന്നന്നും അദ്ദേഹം പറഞ്ഞതിനെ വക്രീകരിച്ച് വ്യാഖ്യാനിച്ചുമാണ് പ്രചരി പ്പിച്ചതെന്നും മുഖ്യമന്ത്രി. വസ്തുതയെ എത്രമാത്രം വക്രീകരിക്കുന്നുവെന്നതിെൻറ ഉദാഹ രണമാണിതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുരന്തമുണ്ടായി രക്ഷാപ്ര വർത്തനം നടക്കുന്ന ഘട്ടത്തിൽ ക്യാമ്പുകളിലേക്ക് സാധനങ്ങളെത്തിക്കാൻ സന്നദ്ധതയറിച്ച് ആളുകൾ കലക്ടറെ സമീപിച്ചു. ഇൗ ഘട്ടത്തിൽ ഇപ്പോൾ സഹായം വേണ്ടതില്ലെന്നും രണ്ട് ദിവസം കൂടി കാത്തിരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇപ്പോൾ സഹായം വേണ്ടെന്ന ഭാഗത്തെ ‘സഹായമേ വേണ്ട’ എന്ന നിലയിൽ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. അത് തെറ്റിദ്ധരിപ്പിക്കലാണ്. കലക്ടർ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് എന്താണെന്ന് താൻ കേട്ടിരുന്നു. ഒരുതരത്തിലുള്ള തെറ്റിദ്ധാരണക്കും ഇടയില്ലാത്ത വിധമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം കലക്ടറുടെ പോസ്റ്റ് വിവാദമാവുകയും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാവുകയും ചെയ്തതോടെ ‘കേരളം അഭിമുഖീകരിക്കുന്ന വലിയ മഴക്കെടുതിയെ നേരിടാൻ നമുക്ക് ഒന്നിച്ചു മുന്നിട്ടിറങ്ങാം’ എന്ന ആമുഖത്തോടെ പുതിയ പോസ്റ്റിട്ട് കലക്ടർ രംഗത്തെത്തി.
ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ആരോഗ്യസംഘത്തെ മലപ്പുറം, വയനാട് ജില്ലകളിലേക്ക് അയച്ചതായി അദ്ദേഹം കുറിച്ചു. പിന്നാലെ എസ്.എം.വി സ്കൂളിൽ സംഭരണ കേന്ദ്രം ആരംഭിച്ചാണ് വിവാദങ്ങളിൽനിന്ന് തലയൂരിയത്. അവധി റദ്ദാക്കി കലക്ടർ ഡ്യൂട്ടിയിലും പ്രവേശിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലാണ് ഇപ്പോൾ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ അടിയന്തിര ആവശ്യങ്ങൾ ഒന്നും ഇല്ല. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല. അതിനാൽ രണ്ടു ദിവസം കൂടി കാത്തിരിക്കാം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ട് സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കാമെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് വീഡിയോ. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.