കരിങ്കല്‍, മണല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍മാണ മേഖലക്ക് ആവശ്യമായ കരിങ്കല്ലിന്‍റെയും മണലിന്‍റെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് സാധ്യമായ നടപടികള്‍ സംസ്ഥാന സർക്കാർ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. ചെറുകിട ക്വാറികളുടെ കാര്യത്തില്‍ അപ്രൈസല്‍ കമ്മറ്റി സ്ഥലപരിശോധന നടത്തി ശിപാര്‍ശ സമര്‍പ്പിച്ച കേസുകളില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. 

മണല്‍ക്ഷാമം പരിഹരിക്കുന്നതിന് വിദേശത്തു നിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടു വരുന്നത് തടസപ്പെടുത്താന്‍ പാടില്ല. കേരളത്തിലെ ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 

യോഗത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പിന്‍റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് സെക്രട്ടറി കമലവർധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും പങ്കെടുത്തു. 

Tags:    
News Summary - Pinarayi Vijayan React Sand Scarcity in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.