തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ നിർമല സീതാരാമന്‍റെ പരാമർശങ്ങൾ ജനം മുഖവിലക്കെടുക്കാത്തത് കൊണ്ടാണ് ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇ.ഡിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ ആക്രമിക്കാനാണ് ശ്രമം. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അതിരു കവിഞ്ഞ വ്യഗ്രതയാണ് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വിളക്ക് പിടിച്ചത് ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറവി രോഗം വന്നിട്ടില്ലെന്നാണ് വിചാരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിന് എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവിന്‍റെറ പാർട്ടി കിഫ്ബിയുടെ കാര്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, കിഫ്ബി പദ്ധതി സ്വന്തം മണ്ഡലത്തിൽ വേെണ്ടന്ന് ഒരിക്കൽ പോലും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല.
സ്വർണക്കടത്ത് കേസിന്‍റെ സമയത്ത് എന്തെല്ലാം ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ, സർക്കാറുമായി ബന്ധപ്പെട്ട ഒരാളെ പോലും സ്വർണക്കടത്തുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച റെക്കോർഡ് പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.