മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം (ഫയൽ ചിത്രം)

വെള്ളാപ്പള്ളിയെ പുകഴ്​ത്തി പിണറായി -'ശ്രീനാരായണ ഗുരുവിന്‍റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റി'

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവൻ ലക്ഷ്യമിട്ട രീതിയിൽ ശ്രീനാരായണ ധർമ്മ പരിപാലനം നടപ്പാക്കാൻ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

'25 വർഷം ഒരു പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് ഇരിക്കുകയെന്നത് അസുലഭമായ അനുഭവമാണ്. ആ സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ധർമ്മ പരിപാലനത്തിന്‍റെ മുഴുവൻ തലങ്ങളിലേക്കുമെത്തി. ശ്രീനാരായണ ഗുരുവിന് മറ്റു ചില സന്യാസികളെപ്പോലെ മോക്ഷപ്രാപ്തിക്കായി പോകാമായിരുന്നു. പക്ഷേ, അദ്ദേഹം ശ്രദ്ധിച്ചത് ജനങ്ങളുടെ പുരോഗതിയിലാണ്. അതിന്‍റെ തുടർച്ചയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. നാടിനെയും നാട്ടുകാരെയും ഉദ്ധരിക്കുന്ന സമീപനങ്ങളും നിരീക്ഷണങ്ങളും വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ബോധ്യമായ കാര്യങ്ങൾ ത​േന്‍റതായ നിരീക്ഷണങ്ങളോടെ ബോധിപ്പിക്കാൻ കഴിയുന്നത് വ്യത്യസ്തമായ ശൈലിയാണ്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയത്തിലെത്തിക്കാനുള്ള ചടുലമായ പ്രവർത്തനവും എടുത്തു പറയണം. വ്യക്തിപരമായും അല്ലാതെയും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വ്യത്യസ്ത വിഷയങ്ങളിൽ വെള്ളാപ്പള്ളിയുടെ അഭിപ്രായം കേൾക്കാൻ സമൂഹം തയ്യാറാകുന്നു. അതിനു കാരണം ഊർജസ്വലമായ പ്രവർത്തന ശൈലിയാണ്. ഒരു ശങ്കയും സംശയവുമില്ലാതെ വ്യക്തമായി മറുപടി പറയാൻ കഴിയുന്നതും വെള്ളാപ്പള്ളിയുടെ പ്രത്യേകതയാണ്​' -മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി.പ്രസാദ്, സിപി.എം സംസ്​ഥാന സെക്രടടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി-​എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​െൻറ ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മന്ത്രി വി.എൻ.വാസവൻ, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എം.എസ്. അരുൺകുമാർ, മോൻസ് ജോസഫ്, സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ, കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ ഭാര്യ ഡോ. കെ.എസ്. ജയശ്രീ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, വെള്ളാപ്പള്ളി നടേശന്‍റെ മകൾ വന്ദന ശ്രീകുമാർ, കൊച്ചുമകൻ ദേവ് തുഷാർ, എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ എ.എൻ. രാജൻ ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ എം.വി. ഗോപകുമാർ, ബി.ഡി.ജെ.എസ് നേതാക്കളായ കെ.ആർ. പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ, രാജേഷ് നെടുമങ്ങാട്, പി.ടി. മന്മഥൻ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    
News Summary - Pinarayi vijayan praises Vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.