തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ മോദി അനുകൂല പരാമർശം വിവാദമായതിന് പിന്നാലെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്ര ി പിണറായി വിജയൻ. അസഹിഷ്ണുതക്കിടയിലും പ്രതിപക്ഷത്തെ പ്രമുഖർ ഭരണപക്ഷത്തെ ന്യായീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനാധിപത്യത്തിന് ആപത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി.
സ്വന്തം അഭിപ്രായം സൗകര്യപൂർവം മറച്ച് വെക്കുകയാണ്. എന്നാൽ, എതിർ അഭിപ്രായങ്ങളെ വാഴ്ത്തുന്നു. എതിരഭിപ്രായത്തെ വാഴ്ത്തുന്നവരുടെ അവസരവാദത്തെ തുറന്ന് കാട്ടണമെന്നും പിണറായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.