തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗമല്ലാത്ത കാരണങ്ങളാല്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ തടസ്സം ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി മലയാളി സംഘടനകളില്‍നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോവിഡ് കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രം നേരത്തേ അനുവദിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സർവിസ് നിര്‍ത്തിയതിനാൽ ചരക്കു വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയക്കുന്നത്. നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.