കൊച്ചി : കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയാണ് പിണറായി വിജയനെന്ന് ട്വന്‍റി 20 സംസ്ഥാന പ്രസിഡന്‍റ് സാബു എം. ജേക്കബ്. ട്വന്റി 20 വെങ്ങോല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ ന്യൂനപക്ഷ പ്രീണനം നടത്തിയ പിണറായി അതിന്റെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താന്‍ ആഗോള അയ്യപ്പ സംഗമം നടത്തി.
സ്വർണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരില്‍ പിണറായി വിജയനും കുടുംബാംഗങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്. ഇത് ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുകയാണ് പിണറായിയും മരുമകനും. ഇവരാണ് ട്വന്‍റി20 പാര്‍ട്ടിയെ വർണകടലാസില്‍ പൊതിഞ്ഞ വിഷമായി ചിത്രീകരിക്കുന്നത്.
സി.പി.എം ഉദ്ദേശിക്കുന്ന വര്‍ണകടലാസ് സ്വർണത്തിന്റെതായിരിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരം കൈവശമുള്ള പാര്‍ട്ടിയാണ് സി.പി.എം. കൊച്ചി കോര്‍പറേഷനില്‍ ട്വന്റി 20 ഒറ്റക്ക് മത്സരിച്ച് മുഴുവന്‍ സീറ്റും നേടി ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേഷനാക്കി മാറ്റുമെന്നും സാബു ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.