എൻ.എസ്.എസിന്‍റെ സ്ഥാനം കേരളത്തിന്‍റെ ഹൃദയത്തിൽ -പിണറായി

തിരുവനന്തപുരം: നാഷനൽ സർവിസ് സ്കീമി​​െൻറ (എൻ.എസ്.എസ്​) സ്ഥാനം കേരളത്തി​​​െൻറ ഹൃദയത്തിലാണെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ. എൻ.എസ്.എസി​​​െൻറ സംസ്ഥാന വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്വാർഥമായ ഇടപെടൽ, സേവന മനോഭാവം തുടങ്ങിയവ എൻ.എസ്.എസി​​​െൻറ പ്രവർത്തനങ്ങളുടെ സവിശേഷതയാണ്. പ്രളയകാലത്ത്​ എൻ.എസ്.എസ്​ മികച്ച പ്രവർത്തനം നടത്തി.

എൻ.എസ്​.എസ് വിദ്യാർഥികൾ പാടുന്ന ‘മനസ്സ്​ നന്നാവട്ടെ’ ഗാനം മതനിരപേക്ഷതയുടെ പ്രാധാന്യമാണ്​ സൂചിപ്പിക്കുന്നത്​. ഈ സന്ദേശം കുട്ടികളിലാകെ വളർത്തിയെടുക്കുകയാണ്. നല്ല ഐക്യവും സേവന സന്നദ്ധതയുമുള്ള മറ്റുള്ളവർക്ക് ഉപകരിക്കുന്ന ജീവിതമായി മാറ്റുന്ന തരത്തിലുള്ള പുതുതലമുറയെ വാർത്തെടുക്കാനാണ് എൻ.എസ്.എസ് ഇടപെടുന്നത്.

വിദ്യാഭ്യാസത്തി​​​െൻറ യഥാർഥ ലക്ഷ്യമിതാണ്. ആ പരമപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിൽ പ്രത്യേകമായ നിലയിൽ ഇടപെടുകയാണ് എൻ.എസ്.എസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi Vijayan Congrats NSS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.