എം.വി. ഗോവിന്ദൻ

മാസപ്പടിക്കേസിലെ ഹൈകോടതി വിധി ഏകപക്ഷീയം; നിയമപരമായും രാഷ്ട്രീയമായും നേരിടും: എം.വി. ഗോവിന്ദൻ

വയനാട്: മാസപ്പടിക്കേസിൽ ഹൈകോടതി വിധി ഏകപക്ഷീയമെന്ന് സി.പി.എം. വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അപ്പീൽ പോകേണ്ടിയിരുന്നത് സംസ്ഥാന സർക്കാറായിരുന്നു. അപ്പീൽ പോകാതിരുന്നതിന് പിന്നിൽ കൃത്യമായ ഒത്തുകളിയാണ്. മൊഴി എങ്ങനെയാണ് തെളിവാകുകയെന്ന കോടതിയുടെ ചോദ്യത്തിന് എ.ജിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനെതിരെ ഇ.ഡിക്കൊപ്പം ചേർന്ന് യു.ഡി.എഫ് സർക്കാർ അസൂത്രിതമായ നീക്കം നടത്തുന്നു. ഇ.ഡിയുടെ യജമാനൻ ബി.ജെ.പിയാണ്. ഇ.ഡിക്ക് അമിതാധികാരം നൽകിയത് യു.പി.എ സർക്കാരാണ്.

പി. ചിദംബരം ആണ് മാറ്റങ്ങൾ വരുത്തിയത്. ഇതേ ചിദംബരത്തെ തന്നെ പിന്നീട് ഇ.ഡി അറസ്‌റ്റ് ചെയ്തുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക്കും സി.എം.ആർ.എല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സേവനം ലഭിച്ചില്ലെന്ന് പറയുന്നത് കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ്. റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിനെ ഭീഷണിയാണ് ഇ.ഡി മൊഴി രേഖപ്പെടുത്തിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഹൈകോടതിയിൽനിന്ന് തിരിച്ചടിയേറ്റതിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. ഇ.ഡിയുടെ കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ അടക്കമുള്ളവർ ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - Govindan Slams High Court Verdict on Monthly Allowance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.