രാഹുൽ ഗാന്ധി നല്ലൊരു വിനോദസഞ്ചാരി, ഗുണം കിട്ടിയത് ടൂറിസം വകുപ്പിന്- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രി​െയയും കടന്നാക്രമിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നല്ലൊരു വിനോദസഞ്ചാരിയാണെന്നും ടൂറിസ്​റ്റെന്ന നിലയിൽ ലോകത്തിെൻറ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ചില കടലുകൾ വളരെ ശാന്തമാണ്. ഇവിടങ്ങളിലേക്ക് ടൂറിസ്​റ്റുകളെ കൊണ്ടുപോയി കടലിൽ ചാടി നീന്തിക്കുന്ന ഏർപ്പാടുണ്ട്. കേരളത്തിലെ കടൽ അങ്ങനെ നീന്താൻ ഉപയോഗിക്കുന്നതല്ല.

പക്ഷേ, രാഹുൽ ഗാന്ധി വന്ന് കേരളത്തിലെ കടലിൽ ചാടിയെന്ന് കേട്ടപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ ടൂറിസം വകുപ്പിന് നല്ലൊരു മുതൽക്കൂട്ടായി. കേരളത്തിലെ കടൽ ശാന്തമാണെന്ന് ഒരു ധാരണയുണ്ടായിട്ടുണ്ട്. പക്ഷേ, ഇവിടത്തെ കടൽ ശാന്തമല്ല. കടലിെൻറ രീതി ശരിക്കും മനസ്സിലാക്കിയേ ചാടാവൂ. എന്തെല്ലാം നാടകങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. ഇതുകൊണ്ടൊന്നും നാടിനെയും നാട്ടാരെയും തെറ്റിദ്ധരിപ്പികാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

യു.ഡി.എഫിെൻറ ഐശ്വര്യകേരള യാത്ര സമാപനവേദിയായ ശംഖുംമുഖത്തായിരുന്നു രാഹുൽ ഗാന്ധി സർക്കാറിനെയും മുഖ്യമന്ത്രിയെയും ആക്രമിച്ചത്. എന്നാൽ ശംഖുംമുഖത്ത് ഡി.വൈ.എഫ്.ഐ രാഷ്​ട്രീയവിശദീകരണയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്തുകൊണ്ടാണ് ബി.ജെ.പിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ സ്വരം കേൾക്കാത്തത്. എന്തുകൊണ്ടാണ് അവിടങ്ങളിൽ ഒഴിഞ്ഞുമാറി നടക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങളാരാ ഇതൊക്കെ ചോദിക്കാനെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചേക്കും. ഞങ്ങക്ക് ഒന്നുമില്ലപ്പാ, എന്നാലും ഒരു നാടൻ ന്യായം ചോദിച്ചതാണ്. അതിന് കോൺഗ്രസ് നേതൃത്വം ഉത്തരം പറഞ്ഞേ മതിയാവൂയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.