പിണറായി വിജയൻ, ടി. വീണ

വീണ വലിയ സ്വത്തിന്റെ ഉടമയല്ല: ഇഡി അന്വേഷണത്തിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: തന്റെ മകൾ ടി. വീണക്കെതിരായ ഇ.ഡി അന്വേഷണത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

‘പിണറായി വിജയനെയായാൽ എന്തും ചെയ്യാമെന്നാണോ. മാധ്യമങ്ങൾ വാർത്തകൾ സൃഷ്‍ടിക്കുകയാണ്. മലയാളത്തിന്റെ പ്രമുഖ പത്രത്തിൽ എന്തൊക്കെയാണ് എഴുതുന്നത്. എന്തു തെളിവാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇ.ഡിയുടെ ലക്ഷ്യം താനാണ്. തന്റെ മകളായതു കൊണ്ടാണ് വിചിത്രമായ നടപടികൾ. വീണ വലിയ സ്വത്തിന്റെ ഒന്നും ഉടമയല്ല. ഹവാല ഇടപാടുകളിൽ തനിക്കോ തന്റെ മകൾക്കോ തന്റെ കുടുംബത്തിനോ യാ​തൊരു പങ്കുമില്ല. തന്നെ തടവിലാക്കാമെന്ന് ആരും കരുതേണ്ടതില്ല.’ -പിണറായി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി പുറത്തിറക്കിയ വാർത്തകുറിപ്പിൽ ചില സംശയങ്ങൾ ഉണ്ട്. മുൻമുഖ്യമന്ത്രി പിണറായിയുടെ മകൾ എന്നെല്ലാമാണ് വാർത്താക്കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്. എല്ലാ സത്യസന്ധമായാണ് നടക്കേണ്ടത്. താൻ എപ്പോഴും പറയും പോലെ തന്റെ കൈകൾ ശുദ്ധമാണെന്നും എപ്പോഴും ശുദ്ധമായിരിക്കുമെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഓണക്കാലത്തെ വിലക്കയറ്റം വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും വില പിടിച്ച് നിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിത്യോപയോ​ഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, പഴപർ​ഗങ്ങൾ തുടങ്ങിയ നിത്യോപയോ​ഗ സാധനങ്ങൾക്ക് വില അനുദിനം വർധിക്കുന്നു.

അരിക്ക് കിലോ 15 രൂപയിലേറെ വർധിച്ചു. കഴിഞ്ഞ കാലങ്ങളിൽ വിപണിയിൽ ഇടപെടാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരുന്നു. 2016 മുതൽ 13 നിത്യോപയോ​ഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വിർധിപ്പിച്ചിരുന്നില്ല. പത്താം വർഷത്തിലെ അവസാനകാലത്തത് നാമമാത്രമായ മാറ്റമുണ്ടായതെന്നും പിണറായി വ്യക്തമാക്കി.

നിലവിൽ സപ്ലൈകോ, റേഷൻ കട എന്നിവ വഴിയുള്ള ഇടപെടൽ താളം തെറ്റി. റേഷൻ കട വഴി 10.90 രൂപക്ക് നൽകിയരുന്ന സ്പെഷൽ അരിക്ക് ഇപ്പോൾ 26 രൂപയായി. അരിയുടെ അളവും വെട്ടിക്കുറച്ചു. ഹോർട്ടികോർപ്പ് വഴി നേരത്ത പച്ചക്കറി സംഭരിച്ച് വിതരണം ചെയ്തിരുന്നു. അതും നിർത്തി. ഓണക്കാലത്തെങ്കിലും സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

ഓണത്തിന് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ ഉണർന്നു പ്രവർത്തിക്കണം. സഹകരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും ന്യായവിലക്ക് സാധനങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ ആശ്രയമായ മാവേലി സ്റ്റോറുകളിൽ പലയിടത്തും അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. സബ്സിഡി സാധനങ്ങൾ കൃത്യമായി എത്തിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷന് കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിപണിയിലെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ പരിശോധനകൾ കർശനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.