ഇല്ലാതായ കള്ളപ്പണവും കള്ളനോട്ടും എത്രയെന്ന് വെളിപ്പെടുത്തണം –മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടുദിവസത്തെ ബുദ്ധിമുട്ട് സഹിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ഇല്ലാതാക്കിയത് എത്രയെന്ന് വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തയാറെടുപ്പില്ലാതെ ഏര്‍പ്പെടുത്തിയ നടപടിയിലൂടെ സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പകരംവെക്കാന്‍ കേന്ദ്രം പറയുന്ന നേട്ടങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോയെന്ന് വിലയിരുണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ ഒരു ദിവസത്തെ പണി കളയാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന ദിവസവേതന തൊഴിലാളികളെ ഏതു സാമ്പത്തിക ശാസ്ത്രം പറഞ്ഞാണ് സമാധാനിപ്പിക്കുക. റദ്ദാക്കിയ നോട്ടുകളുടെ ഭൂരിഭാഗവും ബാങ്കുകളില്‍ തിരിച്ചത്തെിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ റവന്യൂ സെക്രട്ടറിതന്നെ പറയുന്നത് റദ്ദാക്കിയ പണം മുഴുവന്‍ ബാങ്കിങ് വ്യവസ്ഥയിലേക്ക് തിരിച്ചത്തെുമെന്നാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള സമാന്തര സമ്പദ്വ്യവസ്ഥ പ്രവര്‍ത്തിക്കുന്നെന്ന് ഇതിനോടകം വ്യക്തമായിട്ടുമുണ്ട്. കറന്‍സി പിന്‍വലിക്കല്‍കൊണ്ട് നേട്ടമുണ്ടാക്കിയത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്ന സ്വകാര്യ കമ്പനികള്‍ മാത്രമാണെന്നും അദ്ദേഹം കുറിച്ചു.

News Summary - pinarayi vijayan against demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.