സത്യപ്രതിജ്ഞ ചടങ്ങിനെ എതിർക്കുന്നത്​ ഒരാഘോഷവും പാടില്ലെന്ന് ചിന്തിക്കുന്ന മാനസികാവസ്ഥയുള്ളവർ -പിണറായി

തിരുവനന്തപുരം: ഒരാഘോഷവും പാടില്ലെന്ന് ചിന്തിക്കുന്ന മാനസികാവസ്ഥക്കാരാണ് സത്യപ്രതിജ്ഞ ചടങ്ങിെൻറ ആഘോഷങ്ങളെ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി. ജനങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം പോലും കഴിക്കരുതെന്ന് പറയു​േമ്പാൾ മറുവശത്ത് ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതും കേക്ക്​ മുറിക്കുന്നതും ശരിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ.

ഒരാഘോഷവും പാടി​െല്ലന്നുതന്നെയാണ് തങ്ങളുടെയും നിലപാട്. ആഘോഷം പരമാവധി ഒഴിവാക്കുന്ന കാര്യങ്ങളാണ് ചെയ്തുവരുന്നത്. എന്നാൽ, ആഘോഷം നടത്തണമെന്ന് വീർപ്പുമുട്ടിയിരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. അത് നടത്താൻ പറ്റാത്തതിെൻറ വിഷമത്തിലുമാണ്. അത് കോവിഡ് മാനദണ്ഡങ്ങളുടെയും കരുതലിെൻറയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ വിസ്​തരിച്ചും ശാരീരികാകലം പാലിച്ചുമാണ് ആളുകൾ അവിടെ ഇരിക്കുക. ഒരിടത്തും ഒരു തിരക്കും അനുഭവപ്പെടില്ല. കൃത്യമായി ആളുകൾക്ക് വന്നുപോകാനുള്ള സൗകര്യങ്ങളാണ് ഒരുക്കുക. അതിനാലാണ് ആൾക്കാരെ ചുരുക്കിയത്. ഇതൊരു ചരിത്രവിജയമാണ്. അത് എക്കാലത്തും ഒാർക്കണം. അത് ആഘോഷത്തിലൂടെയല്ല. അതിെൻറ ദൃശ്യത്തിലൂടെ ആസ്വദിക്കാനാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Tags:    
News Summary - pinarayi vijayan about oath taking ceremoney

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT