ആക്ഷേപം വന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിനിർത്തി, അതിനപ്പുറം എന്തുചെയ്യാൻ സാധിക്കും? -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആക്ഷേപം വന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനപ്പുറം എന്ത് ചെയ്യാൻ സാധിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 

ട്രിപ്പിൾ ലോക്ഡൗൺ അടക്കമുള്ള സമയത്ത് സ്വപ്ന സുരേഷ് എങ്ങിനെ ബംഗളൂരുവിലേക്ക് കടന്നു എന്ന ചോദ്യത്തിന്, കുറേ ദിവസങ്ങളായി മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ തന്നെ അതിനുള്ള ഉത്തരമുണ്ടെന്നായിരുന്നു മറുപടി. തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ നടപ്പിലാക്കിയത് ആറിനാണ്. അതിനും രണ്ട് ദിവസം മുമ്പ് ഈ വനിത നഗരം വിട്ടു എന്ന് മാധ്യമങ്ങൾ തന്നെ വാർത്ത നൽകിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. സ്പീക്കറെ ഇത്തരത്തിലെ വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - pinarayi vijayan about m sivasankar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.