കോടിയേരി മികച്ച സഖാവെന്ന് പിണറായി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ മികച്ച സഖാവാണെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം വകവെക്കാതെ അദ്ദേഹം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. തൃക്കാക്കരയിലും സജീവമായി. ഇപ്പോൾ പ്രധാനം കോടിയേരിയുടെ ആരോഗ്യമാണെന്നും പിണറായി പറഞ്ഞു.
വി.എസിനെ യെച്ചൂരിയും എം.വി. ഗോവിന്ദനും സന്ദർശിച്ചു
തിരുവനന്തപുരം: അനാരോഗ്യം കാരണം വിശ്രമജീവിതം നയിക്കുന്ന വി.എസ്. അച്യുതാനന്ദനെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എം.വി. ഗോവിന്ദനും സന്ദർശിച്ചു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഒപ്പമുണ്ടായിരുന്നു. വി.എസിനെ അഭിവാദ്യംചെയ്ത യെച്ചൂരി മകൻ അരുൺകുമാറിനോട് വിവരങ്ങൾ തിരക്കി. വൈകീട്ട് 4.30ഓടെ ആയിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.