Posted On
date_range Updated On
date_range ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻ ചാണ്ടിയെ മറികടന്ന് പിണറായി
തിരുവനന്തപുരം: ഫേസ്ബുക്ക് ഔദ്യോഗിക പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം 11,52,000 കവിഞ്ഞപ്പോൾ 10,62,000ൽ പരം ആണ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം.
കോവിഡ് കാലത്താണ് പിണറായി വിജയന്‍റെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം കുത്തനെ വർധിച്ചത്.
മുഖ്യമന്ത്രിയുടെ ദിനേനെയുള്ള വാർത്താ സമ്മേളനം ചാനലുകൾ സംപ്രേഷണം ചെയ്യുമ്പോൾ തന്നെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ പലപ്പോഴും അഞ്ച് ലക്ഷത്തിലധികം പേരാണ് ഇത് ലൈവ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.