'കോവിഡാണെങ്കിലും പിണറായിക്ക് തന്നെ പൊന്നാട അണിയിക്കാൻ അവകാശമുണ്ട്' നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാട അണിയിക്കാൻ അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

'താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട അണിയിക്കാൻ എല്ലാ അവകാശവുമുണ്ട്' -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.

രാഷ്ട്രീയം ഭിന്നമാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ല. കേരളത്തിന്റെ വികസനം തന്‍റെ സ്വപ്‌നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച സൗഹാർദപരവും പ്രോത്സാഹനജനകവുമായിരുന്നെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി എന്തു സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിൽ, സിൽവർ ലൈൻ, എയിംസ് വിഷയങ്ങൾ ചർച്ചയായി. സംസ്ഥാനത്ത് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Pinarayi has the right to wear the Ponnada to me says Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.