കരോളിന്‍റെ മറവിൽ സാമൂഹിക വിരുദ്ധർ അക്രമം നടത്തിയെന്ന്​ പരാതി; പത്തനാപുരം ആറാട്ടുപുഴയിലാണ് സംഭവം

പത്തനാപുരം: ആറാട്ടുപുഴ, താഴത്തുവടക്ക് മേഖലകളിൽ ക്രിസ്മസ് കരോളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി. കഴിഞ്ഞ രാത്രിയിലാണ് സംഭവം.

കരോൾ ഗാനവുമായി വീടുകളിലെത്തിയ ഒരു സംഘം അക്രമം കാട്ടുകയായിരുന്നു. വീട്ടുമുറ്റത്തെ ചെടികൾ നശിപ്പിക്കുകയും കുലക്കാറായ വാഴകൾ നശിപ്പിക്കുകയും ചെയ്ത സംഘം പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെട്ടിയിരുന്ന കൊടി തോരണങ്ങൾ നശിപ്പിച്ചു.

സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Complaint alleging that anti-social elements committed violence under the guise of Carol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.