ശബരിമല തീർഥാടനം: കാനനപാതയിൽ ഭക്​തർക്ക്​ നിയന്ത്രണം

ശബരിമല: കാനനപാതയിലൂടെ ശബരിമലയിലേക്ക്​ കടത്തിവിടുന്ന ഭക്​തരുടെ എണ്ണത്തിൽ നിയന്ത്രണം. പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ്​ നടപടി.

വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിങ്​ വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂവെന്ന്​ ദേവസ്വം ബോർഡ്​ അറിയിച്ചു.

വെർച്ച്വൽ ക്യൂ വഴി വണ്ടിപ്പെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈകോടതി നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.

Tags:    
News Summary - Sabarimala pilgrimage: Restrictions on devotees on forest path

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.