കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കും. മുസ്‌ലിം ലീഗിനെ അഡ്വ. ഫാത്തിമ തഹ്‌ലിയയാണ് സ്ഥാനാർഥി. പ്രതിപക്ഷ നേതാവായി എ.വി. സെയ്ദ് മുഹമ്മദ് ഷെമീലിനെയും തെരഞ്ഞെടുത്തു.
അഡ്വ. ഫാത്തിമ തഹ്‌ലിയ കോഴിക്കോട് കോർപറേഷന്റെ കുറ്റിച്ചിറ ഡിവിഷനിൽ നിന്നും 2,273 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കന്നി മത്സരത്തിലാണ് തഹ്‌ലിയ മിന്നും ജയം നേടിയത്. ഫാത്തിമ തഹ്‍ലിയ -3740, വി.പി. റഹിയാനത്ത് ടീച്ചർ-1467, ജീജ കെ-274, റഹിയാനത്ത് കെ.പി -122 എന്നിങ്ങനെയാണ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കാനിരിക്കെയാണ് തഹ്‌ലിയയെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. യു.ഡി.എഫിന് ഭരണം കിട്ടിയാൽ തഹ്‌ലിയയെ ഡെപ്യൂട്ടി മേയർ പദവിയിലേക്ക് പരിഗണിക്കാൻ ആലോചന ഉണ്ടായിരുന്നു.
യുവ നേതാക്കളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനുള്ള യു.ഡി.എഫിന്റെ നീക്കത്തിന്‍റെ ഭാഗമായിരുന്നു തഹ്‌ലിയയുടെ സ്ഥാനാർഥിത്വം. ഹരിത മുൻ സംസ്ഥാന പ്രസിഡന്‍റും എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റുമാണ് ഫാത്തിമ തഹ്‌ലിയ നിലവിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.