Posted On
date_range Updated On
date_range രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി
കൊല്ലം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസഭാ തെരഞ്ഞെടുപ്പ് നിർത്തിവെച്ചത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് പിണറായി കുറ്റപ്പെടുത്തി.
രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. കേന്ദ്ര സർക്കാറിന്‍റെ നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതിന്‍റെ കാരണം തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണം. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ സമ്മർദത്തിന് വഴങ്ങിയതെന്ന് പിണറായി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.