കാലം എത്ര മാറിയാലും ചിലർ മാറില്ല; മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാലം എത്ര മാറിയാലും ചിലയാളുകൾ മാറില്ലെന്നതിന് തെളിവാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് മുഖ്യമന്ത്ര ി പറഞ്ഞു. പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സമ്പന്നരാണ് പങ്കെടുത്തതെന്നും ഇത് സമ്പന ്നരോടുള്ള സി.പി.എമ്മിന്‍റെ താൽപര്യമാണെന്നും മുല്ലപ്പള്ളി വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുല്ലപ്പള്ളി ഇന്ന് കെ.പി.സി.സിയുടെ പ്രസിഡന്‍റാണ്. കോൺഗ്രസ് എന്ന പാർട്ടിയുടെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. കഥയറിയാതെ ആട്ടം കാണുകയാണ് മുല്ലപ്പള്ളി ചെയ്യുന്നത്.

രാജ്യത്തിന് പുറത്തെ മലയാളി സമൂഹത്തിലെ സാധാരണക്കാരും പ്രമുഖരും സംഘടന നേതാക്കളും ബിസിനസുകാരുമെല്ലാം വിഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തിൽ അതത് പ്രദേശത്ത് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോകകേരള സഭ അംഗങ്ങൾക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ നോർക്കയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഇതിന് രണ്ടിനും ശേഷമാണ് കൂടിക്കാഴ്ച നടത്തിയത്.

20 രാജ്യങ്ങളിലെ 40ഓളം പേരാണ് പങ്കെടുത്തത്. ഇക്കൂട്ടത്തിൽ എം.എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ ശതകോടീശ്വരന്മാരും ഉണ്ടായിരുന്നു. വിവിധ മേഖലയിൽനിന്നുള്ളവരും പങ്കെടുത്തു. ഇവരിൽ ആരാണ് നമുക്ക് പറ്റാത്തവരായുള്ളത് എന്ന കാര്യം മുല്ലപ്പള്ളി തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസലോകത്ത് കേരളീയർക്കായി ഇടപെടുന്നവരാണ് പങ്കെടുത്തവരെല്ലാം. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നതിന് എന്ത് മറുപടിയാണ് പറയുക. ഇടുങ്ങിയ ചിന്തകൾ ഇത്തരം ദുരന്തമുഖത്തെങ്കിലും ഒഴിവാക്കണം. പ്രവാസികളോടുള്ള നിലപാടിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi criticize mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.