Representation Image
Posted On
date_range Updated On
date_range ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് കാഞ്ചീപുരം അസൂർ വില്ലേജിൽ നം .22 ബജാനൈ കോവിൽ സ്‌ട്രീറ്റിൽ അൻമ്പലകൻ (65) ആണ് മരിച്ചത്.
വെള്ളി പുലർച്ചെ 2.15ന് മലകയറുന്നതിനിടയിൽ മരക്കൂട്ടം ക്യൂ കോംപ്ലക്‌സിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.