ആറളം കാർഷിക ഫാമിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക് 

കേളകം (കണ്ണൂർ):  ആറളം കാർഷിക ഫാമിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. ആറളം ഫാം രണ്ടാം ബ്ലോക്കില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് കുനിത്തല സ്വദേശി ജിജോ ജോസഫിന് കാട്ടുപന്നിയുടെ കുത്തേറ്റത്. ആറളം ഫാമിൽ  കരാര്‍ അടിസ്ഥാനത്തില്‍ കശുവണ്ടിത്തോട്ടത്തിലെ കാട് വെട്ടി തെളിക്കാന്‍പോയതായിരുന്നു ജിജോ. 

ഉച്ച ഭക്ഷണം കഴിക്കുന്നതിനായി പണി നിര്‍ത്തിവച്ച് ജിജോയും മറ്റ്  മൂന്നു പേരും കൂടി നടന്നുപോകുന്നതിനിടെയാണ് കാട്ടുപന്നി അക്രമിച്ചത്. പന്നിയുടെ തേറ്റ കൊണ്ട് തുടയിലും അരക്ക് താഴെയുമായി ഗുരുതര മുറിവേറ്റിട്ടുണ്ട്. ഉടന്‍ ഇയാളെ പേരാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - Pig Attack at Aralam Farm-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.