ഫോൺകെണി വിവാദം: എ.കെ. ശശീന്ദ്രന്​ ജാമ്യം

തിരുവനന്തപുരം: ഫോൺകെണി വിവാദക്കേസിൽ പ്രതിയായ മുൻ മന്ത്രി എ.കെ. ശശീന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്​​േട്രറ്റ് കോടതി ജഡ്‌ജി പ്രഭാകരനാണ് ശശീന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. കുറ്റപത്രം മാർച്ച് 17ന് വായിക്കും. കുറ്റം നിഷേധിച്ചാൽ കേസി​​​െൻറ വിചാരണ ആരംഭിക്കും. ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരമാണ്​ ​േകസെടുത്തിട്ടുള്ളത്​. പരമാവധി മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിലെ പ്രതിയായ മുൻ മന്ത്രിയെ കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. 

പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇവർ മൂന്നുപേരും മുൻ മന്ത്രി ചാനൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹരജിയിലെ ആരോപണം. ഫോൺവിളി വിവാദമായതിനെ തുടർന്ന് മാർച്ച് 26ന് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി​െവച്ചിരുന്നു.

 ഇൗ കേസിൽ ഒരുഘട്ടത്തിൽ മാധ്യമപ്രവർത്തക പരാതി പിൻവലിക്കാനും കോടതിക്ക്​ പുറത്ത്​ കേസ്​ ഒത്തുതീർപ്പാക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. കേസ്​ ഒത്തുതീർപ്പായാൽ മന്ത്രിസഭയിലേക്ക്​ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രൻ. എന്നാൽ, പരാതി പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന്​ മാധ്യമപ്രവർത്തക പിന്മാറുകയും കേസുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതി​​​െൻറ അടിസ്ഥാനത്തിലാണ്​ കോടതി കേസി​​​െൻറ തുടർനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്​. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്​റ്റർ ചെയ്​ത കേസായതിനാലാണ്​ എ.കെ. ശശീന്ദ്രൻ കോടതിയിൽനിന്ന്​ ജാമ്യം തേടിയത്​. കോടതിയുടെ ഇൗ നടപടിയിലൂടെ ശശീന്ദ്ര​​​െൻറ മന്ത്രിസഭ പുനഃപ്രവേശം എന്ന സ്വപ്​നത്തിന്​ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന്​ വ്യക്തം. 

Tags:    
News Summary - Phone Tapping AK Saseendran-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.