കുറിപ്പടിയിലെ വിചിത്ര വരകൾ കണ്ട്​ അന്തംവിട്ട്​​ മരുന്ന് കടക്കാർ; വിശദീകരണവുമായി ഡോക്​ടർ

കൊല്ലം: മരുന്ന് കുറിപ്പടിയിൽ കുറുകെ വിചിത്രമായ വരകൾ. കുറിപ്പടി കണ്ട മരുന്നുകടക്കാരും അന്തംവിട്ടു. ആർക്കും വായിക്കാനാകാത്ത മരുന്ന് കുറിപ്പടിയിൽ ഒടുവിൽ ഡി.എം.ഒ വിശദീകരണം തേടി. സംഭവം കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ.

കഴിഞ്ഞ നാലിനാണ് ഇവിടെ ചികിത്സ തേടിയ രോഗിക്ക് മരുന്ന് കുറിച്ചുനൽകിയിരിക്കുന്നത്. ഫാർമസിയിലുള്ളവർക്ക് ഇത് എന്ത് മരുന്നാണെന്ന് വായിച്ചെടുക്കാനായില്ല. കുറിപ്പടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡി.എം.ഒ ഇടപെട്ട് സൂപ്രണ്ടിനോട് വിശദീകരണം തേടി.


അതേസമയം, ആശുപത്രിയിൽ അനിയന്ത്രിതമായ തിരക്കായിരുന്നെന്നും കൈയക്ഷരം മോശമാണെന്നുമാണ് ഡോക്ടർ നൽകിയ വിശദീകരണം. ഡോക്ടർമാർ എഴുതുന്ന മരുന്ന് കുറിപ്പടിയിൽ വലിയ അക്ഷരത്തിൽ വ്യക്തതയോടെ വേണമെന്ന് നേരത്തേ നിരവധി ഉത്തരവുകളും നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - pharmacist end up seeing strange lines on the prescription

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.