ജോജുവിന്‍റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം

കൊച്ചി: ഇന്ധന വില വർധനക്കെതിരായ സമരത്തിനിടെ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺ​​ഗ്രസ് പ്രവർത്തകനായ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സംഘർഷത്തിനിടെ പി.ജെ ജോസഫാണ് ജോജുവിന്‍റെ കാറിലെ ​ഗ്ലാസ് തല്ലി തകർത്തതെന്ന് പൊലീസ് പറഞ്ഞു. കല്ല് കൊണ്ട് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    
News Summary - PG Joseph, main accused in Joju's car crash case, granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.