സമരം തുടരുമെന്ന്​ പി.ജി ഡോക്​ടർമാർ

തിരുവനന്തപുരം: ദിവസങ്ങളായി നടത്തുമെന്ന സമരം തുടരുമെന്ന്​ പി.ജി ഡോക്​ടർമാർ. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു​​. വിഷയം വിശദമായി വീണ്ടും ചർച്ച ചെയ്യാമെന്ന്​ സംസ്ഥാന സർക്കാർ പി.ജി ഡോക്​ടർമാരെ അറിയിച്ചു.

പി.ജി ഡോക്​ടർമാരുടെ അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ.ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചർച്ചയുടെ തീയതി പിന്നീടായിരിക്കും തീരുമാനിക്കുക.

പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും പിന്നീട് ആവശ്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മ​ന്ത്രി ആവശ്യപ്പെട്ടിരുന്നു.

സമരക്കാരുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. വിദ്യാർഥികളുടെ ജോലി ഭാരം കുറക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകും. കോടതി വിധിവരും വരെ പി.ജി പ്രവേശനം നീളുമെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കിയിരുന്നു. അതേസമയം, ഐ.എം.എ പോലുള്ള സംഘടനകൾ സമരത്തിന്​ പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Tags:    
News Summary - PG doctors say strike will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.