പെട്രോൾ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭോഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധന വില വർധിച്ചാൽ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാൽ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്പനികൾ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിനോട് ജേക്കബ് തോമസ് പറഞ്ഞു.

ഇതോടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളെത്തും. ഇന്ധന വില വർദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി വാദിയായ ഞാൻ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളിൽ കമ്പ്യൂട്ടർ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

താൻ എന്തുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം നേരത്തേ വിശദീകരിച്ചിരുന്നു. സിവിൽ സർവീസ് തെരഞ്ഞെടുക്കുമ്പോൾ രാജ്യത്തേയും ജനങ്ങളേയും സേവിക്കാനാണ് ആഗ്രഹിച്ചത്. രാഷ്ട്രബോധമില്ലാത്ത ചിലരുടെ ഇഷ്ടങ്ങൾക്ക് എതിരു നിന്നപ്പോൾ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.