വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്ന്; ഷാഹിദ കമാലിനെതിരെ പരാതി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷൻ അംഗം ഷാഹിദ കമാലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്​തതെന്ന്​ പരാതിയിൽ കുറ്റപ്പെടുത്തി.

ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചൽ സെൻറ് ജോൺസ് കോളജിൽനിന്ന്​ ബി.കോം നേടി എന്നാണ്. എന്നാൽ, കേരള സർവകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്​റ്റ്​ 29ന് വനിതാ കമീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും നൽകിയിരിക്കുന്നത് ബി.കോമാണ്.

2018 ജൂലൈയിൽ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്​റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്​റ്റിൽ പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്​റ്റേഴും ഡി.ലിറ്റും നേടിയെന്ന്​ പറയുന്നു. മൂന്നു വർഷംകൊണ്ട് ഈ പറയുന്ന യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്ന്​ പരാതിയിൽ പറയുന്നു.

വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ഷാഹിദ കമാൽ ഫേസ്ബുക്ക് വിഡിയോയിലൂടെ അറിയിച്ചു.

Tags:    
News Summary - petition to dgp against shahida kamal educational qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.