കോട്ടയം: ലോകത്തിനു വിനയത്തിെൻറ മാതൃകയേകി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി പെസഹ ആചരിച്ചതിെൻറ ഓർമ പുതുക്കി ഇന്ന് പെസഹ ആചരിക്കുന്നു. വലിയ നോമ്പിലെ പ്രധാന ദിവസങ്ങളിലൊന്നായ ഇന്ന് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും.
ഇന്ന് പുലർച്ചയും വൈകുന്നേരവുമായാണ് ദേവാലയങ്ങളിൽ പ്രാർഥനചടങ്ങുകൾ നടക്കുന്നത്. സെഹിയോൻ ഊട്ടുശാലയിൽ യേശുവും ശിഷ്യന്മാരും നടത്തിയ പെസഹ ആചരണത്തെ അനുസ്മരിച്ച് വ്യാഴാഴ്ച വൈകീട്ട് ൈക്രസ്തവ ഭവനങ്ങളിൽ പെസഹ അപ്പം മുറിക്കും. പ്രത്യേകം തയാറാക്കുന്ന അപ്പം വീട്ടിലെ മുതിർന്ന അംഗം പ്രാർഥിച്ചശേഷം മുറിച്ചു പങ്കുവെക്കും.
ദുഃഖവെള്ളിയാചരണ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷ നടന്നു. പീഡാനുഭവ വായനയും കുരിശിെൻറ വഴിയും നഗരികാണിക്കലും നടന്നു. മിക്ക ദേവാലയങ്ങളിലും പകൽ മുഴുവൻ പ്രാർഥനചടങ്ങുകൾ നീളും. ഞായറാഴ്ചയാണ് യേശുവിെൻറ ഉയിർത്തെഴുന്നേൽപ് അനുസ്മരിക്കുന്ന ഈസ്റ്റർ. ഇതോെട 50 ദിനം നീളുന്ന വലിയനോമ്പിനും അവസാനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.