അനുനയ വഴിയിൽ ചെന്നിത്തല; ആഭ്യന്തരം വേണം, വിശ്വസ്തർക്ക്​ ഇരിപ്പിടവും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദ​വി ല​ഭി​ക്കാ​ത്ത​തി​​നെ തു​ട​ർ​ന്ന്​ ഇ​ട​ഞ്ഞു​നി​ന്ന​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഒ​ടു​വി​ൽ അ​നു​ന​യ​ത്തി​ന്​ വ​ഴ​ങ്ങു​ന്നു. ഹൈ​ക​മാ​ൻ​ഡ്​ ഇ​ട​പെ​ട​ലി​നും ഒ​പ്പം നി​യു​ക്​​ത മു​ഖ്യ​മ​​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നും പി​ന്നാ​​ലെ​യാ​ണ്​ മ​ഞ്ഞു​ര​ക്ക​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.

അ​തേ സ​മ​യം, ​ചി​ല ഉ​പാ​ധി​ക​ൾ ചെ​ന്നി​ത്ത​ല ഹൈ​ക​മാ​ൻ​ഡി​നും കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​നും മു​ന്നി​ൽ വെ​ച്ച​താ​യാ​ണ്​ വി​വ​രം. ത​നി​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ച അ​ൻ​വ​ർ സാ​ദാ​ത്ത്, ടി.​ജി. വി​നോ​ദ്​ എ​ന്നി​വ​രെ മ​​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​തി​ലൊ​ന്ന്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​നി​ക്ക് വേ​ണ​മെ​ന്ന​താ​ണ് മ​റ്റൊ​ന്ന്.

ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന​തി​ൽ ര​ണ്ട​ഭി​പ്രാ​യ​മി​ല്ലെ​ങ്കി​ലും വ​കു​പ്പു​ക​ളു​ടെ​യും ഉ​പാ​ധി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ തു​ട​ർ​ച​ർ​ച്ച​ക​ളും സ​മ​വാ​യ​ങ്ങ​ളും വേ​ണ്ടി​വ​ന്നേ​ക്കും. വ​കു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​കൂ​ടി വി​വേ​ച​നാ​ധി​കാ​ര​മു​ണ്ടെ​ന്ന​തി​നാ​ൽ വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​ണ്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ ചെ​ന്നി​ത്ത​ല അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ട്ടു​കി​ട്ടു​മോ എ​ന്ന​തി​ൽ വ്യ​ക്​​ത​ത​യി​ല്ല. താ​ൻ മു​മ്പ്​ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പാ​ണെ​ന്ന​താ​ണ്​ ചെ​ന്നി​ത്ത​ല​യു​ടെ ‘ആ​ഭ്യ​ന്ത​ര വാ​ദ’​ത്തി​ലെ പി​ടി​വ​ള്ളി. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​ത​ന്നെ ആ​ഭ്യ​ന്ത​ര​വും കൈ​വ​ശം വെ​ക്കു​ന്ന കീ​ഴ്വ​ഴ​ക്ക​മു​ള്ള​തി​നാ​ൽ സ​തീ​ശ​ന്​ താ​ൽ​​പ​ര്യ​മു​ണ്ടെ​ങ്കി​ൽ പ്ര​യാ​സ​മാ​കും. പ​ക​രം ചെ​ന്നി​ത്ത​ല​ക്ക്​ ധ​ന​വ​കു​പ്പ് മു​ന്നോ​ട്ടു​​വെ​ച്ചാ​കും കോ​ൺ​​ഗ്ര​സി​ലെ ഒ​ത്തു​തീ​ർ​പ്പ്​ ഫോ​ർ​മു​ല. ഇ​ത്​ പ​ക്ഷേ, അ​ദ്ദേ​ഹം അം​ഗീ​ക​രി​ക്കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

ചെ​ന്നി​ത്ത​ല​യെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ഏ​ത്​ വ​കു​പ്പ്​ ന​ൽ​കാ​നും പാ​ർ​ട്ടി ത​യാ​റാ​​ണെ​ന്നാ​ണ്​ ഒ​പ്പ​മു​ള്ള​വ​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മ​റു​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ പ്ര​കാ​രം കാ​ര്യ​ങ്ങ​ൾ അ​ത്ര​ത്തോ​ളം ഉ​ദാ​ര​വു​മ​ല്ല. ഫ​ല​ത്തി​ൽ വ​കു​പ്പ്​ വി​ഭ​ജ​നം സം​ബ​ന്ധി​ച്ച്​ ശ​നി​യാ​ഴ്ച ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​ന്​ സ​മാ​ന്ത​ര​മാ​യി ചെ​ന്നി​ത്ത​ല​​യു​മാ​യി അ​നു​ന​യ ച​ർ​ച്ച​ക​ളും ന​ട​ക്കും.

വ​സ​തി​യി​​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാസ് മു​ൻ​ഷി, മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന്​ ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, സ​ര്‍ക്കാ​റി​ന് ചെ​ന്നി​ത്ത​ല​യു​ടെ സേ​വ​നം വേ​ണ​മെ​ന്നും ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ദീ​പ ദാ​സ് മു​ൻ​ഷി​യു​ടെ വാ​ക്കു​ക​ളി​ൽ ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ട​വു​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള എം.​എ​ൽ.​എ​മാ​ർ സ​തീ​ശ​നു​മാ​യും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​യും വെ​ള്ളി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി പ​ദ​വി ന​ൽ​കാ​ത്ത​തി​ൽ അ​തൃ​പ്തി​യു​ള്ള ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗ​ത്തി​ലോ വെ​ള്ളി​യാ​ഴ്​​ച യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലോ പ​​ങ്കെ​ടു​ത്തി​ല്ല. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലെ അ​സാ​ന്നി​ധ്യ​ത്തി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ങ്കി​ൽ, ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യി​ട്ടും​ മു​ന്ന​ണി യോ​ഗ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത്​ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കാ​നാ​ണെ​ന്ന​ത് വ്യ​ക്​​തം. ത​ല​സ്​​ഥാ​ന​ത്തെ​ത്തി​യ കെ.​സി. വേ​ണു​ഗോ​പാ​ൽ ​ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags:    
News Summary - Chennithala on the path of persuasion; Needs internal affairs, seats for loyalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.