പി.വി. അൻവറിന്‍റെ പാർക്കിനുള്ള അനുമതി റദ്ദാക്കി

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലുള്ള വാട്ടർ തീം പാർക്കിനുള്ള അനുമതി റദ്ദാക്കി. മാലിന്യ നിർമാർജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡാണ് അനുമതി റദ്ദാക്കിയത്. 

രാവിലെ നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ പാർക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് പാർക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കിയത്. 

പാർക്ക് പ്രവർത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ടൗൺ പ്ലാനർ അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു കെട്ടിടത്തിന് നൽകിയ അഗ്നിശമനസേന ലൈസൻസ് ഉപയോഗിച്ച് പാർക്കിൽ അനധികൃത നിർമാണങ്ങൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Permission withdrawn the Kakkadampoyil Water Theme Park of Nilambur MLA PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.